ഇന്ന് ഗാന്ധി ജയന്തി ആഘോഷവും കഴിഞ്ഞ് ഓഫീസില്‍ നിന്ന് ട്രെയിനില്‍ വരികയായിരുന്നു.ഒരു ബെര്‍ഗര്‍ കഴിച്ചു തീരാറായിരിക്കുന്നു,മറ്റൊന്നു കയ്യില്‍ സൂക്ഷിച്ചു കൊണ്ട് ഞാന്‍ മലയാളം വാരികയില്‍ മുഴുകിയിരിക്കുക ആണ് .അപ്പോഴാണ് ഒരു കൊച്ചു പെണ്‍കുട്ടി എന്റെ നേരെ കൈ നീട്ടിയത്.കറുത്തു മെലിഞ്ഞ ഏകദേശം ആറ് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു നാടോടി പെണ്‍കുട്ടി.കണ്ണു നീരൊഴുകി കവിളില്‍ പറ്റിപ്പിടിച്ച പാടും അതിന്റെ മുഖവും കണ്ടപ്പോള്‍ അത് രണ്ട് ദിവസമായി ഭക്ഷണം കണ്ടിട്ടു പോലുമില്ലെന്ന് എനിക്ക് തോന്നി.പിന്നെ അത് മനസ്സിലാവാത്ത ഭാഷയില്‍ എന്റെ കയ്യിലേക്ക് നോക്കി ബര്‍ഗര്‍ തരുമോ എന്ന് ചോദിച്ചു.ഞാന്‍ അതിനെ രൂക്ഷമായി ഒന്നു നോക്കി.പോകാന്‍ കൂട്ടാക്കാതെ അത് ഉറക്കെ എന്റെ കയ്യിലുള്ള ഭക്ഷണത്തിനായി കെഞ്ചുകയാണ്.അവളുടെ ശബ്ദം ഒരു ശല്യമാകാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ എന്റെ ഐ പോഡിന്റെ ഇയര്‍ഫോണ്‍ എന്റെ രണ്ട് കാതുകാളിലും തിരുകി ജഗ്ജിത് സിങ്ങിന്റെ ഒരു ഗസലിലേക്ക് കണ്ണടച്ചു.അവള്‍ ഇപ്പോള്‍ പോയിരിക്കുമോ.എന്തായാലും നാളെ ഫേസ് ബുക്കില്‍ പട്ടിണിയെക്കുറിച്ച് ഒരു സ്റ്റാറ്റസ് ഇടണം.നമ്മള്‍ ബുദ്ധിജീവികള്‍ക്ക് ഇതൊക്കെ അല്ലേ പറ്റൂ...!!!
No comments:
Post a Comment