എല്ലായിലയും അടര്‍ന്ന് മരം അതിന്റെ വിത്തുപോലെ നഗ്നമാകുന്ന ഒരു കാലമുണ്ട്...!!!അന്ന് വേരുകളിലൂടെ വലിച്ചെടുക്കുന്ന ഓര്‍മ്മകളാണ് പിന്നീട് വസന്തത്തില്‍ പൂക്കളാകുന്നത്.
ഇത് എന്റെ ബ്ലോഗല്ല.ഓണ്‍ലൈന്‍ ചിന്തകള്‍ (അധികവും ഫേസ് ബുക്ക് സ്റ്റാറ്റസുകള്‍ )കൂട്ടിവെച്ച ഒരിടം മാത്രം. അനുഭവത്തിന്റെ അമ്ലത ചുവപ്പിച്ചതും സൌഹൃദത്തിന്റെ മഷിപടര്‍ന്ന് നീലിച്ചതുമായ കുറെ കടലാസുകള്‍ മാത്രം.
എന്റെ ബ്ലോഗുകള്‍ ഇവയാണ് :
ജനലഴി :
www.janalazhi.blogspot.com
മസാലദോശ :
www.masaaladosai.blogspot.com
കോളേജില്‍ അവസാനവര്‍ഷമാണ് പ്രശസ്ത കവി ശ്രീ മധുസൂദനന്‍ നായരെ ഇന്റര്‍വ്യൂ ചെയ്യാന്‍ അവസരം ലഭിച്ചത്.അഭിമുഖത്തിനു ശേഷം ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു .“സര്‍ മാഗസിനിലേക്ക് എന്തെങ്കിലും രണ്ടു വരി..!! ആശംസകള്‍ ആയാലും മതി “ .മധുസര്‍ പേനയെടുത്ത് ഇങ്ങനെ കുറിച്ചു തന്നു...!!!
എനിക്കു മധുസൂദനന്‍ നായര്‍ സര്‍ എഴുതിത്തന്നത്
ReplyDelete'അക്ഷരസൂര്യന്റെ ആകാശമാവുക' എന്നായിരുന്നു