കാളയും പശുവുമെല്ലാം അതിന്റെ സ്വാതന്ത്ര്യം ഹോമിക്കപ്പെട്ട ഒരു തലമുറയാണ് .സച്ചിദാനന്ദന്റെ ഇര എന്ന കവിത ഓര്‍ക്കുക “തലകുനിച്ചു ഞാന്‍ നില്‍ക്കുന്നു,കാലിലെ കയറഴിച്ചോളൂ,പാഞ്ഞു പോകില്ല ഞാന്‍” എന്ന്.കാട്ടു പന്നിയെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും കാട്ട് പശു എന്നൊരിക്കലും ഞാന്‍ കേട്ടിട്ടില്ല.ഒരു ജനുസ്സ് അതിന്റെ ജീവിതം മനുഷ്യനിലേക്ക് ചുരുക്കിയിരിക്കുന്നു.നമ്മുടെ നാട്ടില്‍ ഒരു ദിവാകരേട്ടന്‍ ഉണ്ടായിരുന്നു.അവിടെ ഒരു ആരോഗ്യവാനായ കാളയും.ആളുകള്‍ പശുവിനെ പുതിയ തലമുറകളെ സൃഷ്ടിക്കാനായി അയാളുടെ അടുത്ത് കൊണ്ടുവരും.അയാള്‍ വായകൊണ്ട് അവ്യക്തമായ ഒരു ശ്ബ്ദം ഉണ്ടാക്കുമ്പോള്‍ കാളകൂട്ടല്‍ എന്ന പ്രക്രിയ നടക്കുന്നു.പശുക്കള്‍ ലൈംഗികത പോലും നിഷേധിക്കപ്പെട്ട മൃഗങ്ങള്‍ ആണ്.എന്നാല്‍ വിത്തുകാളകള്‍ വികാരങ്ങളെ മനുഷ്യനു വേണ്ടി അടിമപ്പെടുത്തിയ ഏറ്റവും ദാരുണമായ സ്വപ്നങ്ങളുള്ള ഒരു ജീവിയും.
No comments:
Post a Comment